CAR DRIVING MISTAKES

CAR DRIVING MISTAKES

വാഹനം ഓടിക്കുന്ന സമയത്തു ഒരിക്കലും ചെയ്യാൻ പാടില്ലാത്ത 5 കാര്യങ്ങളാണ് ഇവിടെ വിവരിക്കുന്നത്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഇതുപോലെ ഉള്ള മറ്റൊരു പോസ്റ്റ് ചെയ്തിരുന്നു. അവിടെ വിട്ടുപോയിട്ടുള്ള എന്നാൽ വളരെ പ്രാധാന്യം അർഹിക്കുന്ന 5 കാര്യങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

IGNORE DASHBOARD WARNING LIGHT
—————
വാഹനം സ്റ്റാർട്ട് ചെയ്യുന്നതിനും തൊട്ടുമുൻപ് ക്ലസ്റ്ററിൽ പല തരത്തിലുള്ള ലൈറ്റുകൾ തെളിയുന്നത് നിങ്ങൾ ശ്രെദ്ധിച്ചിട്ടുണ്ടാകും. വാഹനം സ്റ്റാർട്ട് ചെയ്‌തു കഴിഞ്ഞാൽ അവ അണയുകയും ചെയ്യും. എന്നാൽ വാഹനം സ്റ്റാർട്ടായി കിടക്കുന്ന സമയത്തോ ഓടിക്കൊണ്ടിരിക്കുബോഴൊ ഈ വർണിങ് ലൈറ്റുകൾ തെളിയുകയാണെങ്കിൽ ഉടൻ തന്നെ അതിന്റെ കാരണം കണ്ടെത്തി പരിഹരിക്കേണ്ടതുണ്ട്.

DRIVING WITH HEAVY KEY CHAIN
—————
നമ്മളിൽ പലരും ചെയ്യാറുള്ള ഒരു കാര്യമാണ് കാറിന്റെ കീയിൽ എന്തെങ്കിലും കീചെയിൽ തുക്കിയിടുന്നത്.ചിലർ അനേകം മറ്റുള്ള താക്കോലുകൾ കാറിന്റെ കീയോടൊപ്പം കൊരുത്തു ഇടാറുണ്ട്.
ഇങ്ങനെ വലിയ ഭാരമുള്ള വസ്തുക്കൾ തൂക്കിയിട്ടുകൊണ്ട് വാഹനം ഓടിക്കുമ്പോൾ കാലക്രമേണ ഇഗ്നിഷൻ സ്വിച്ചിൽ തേയ്‌മാനം സംഭവിക്കുകയും ഇഗ്നിഷൻ സ്വിച് കംപ്ലൈന്റ്റ് ആയി പോകുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ കാറിന്റെ താക്കോലിനൊപ്പമുള്ള ഭാരം കൂടിയ വസ്തുക്കൾ പരമാവധി ഉപയോഗിക്കാതിരിക്കു.

USING WRONG ENGINE OIL
—————
കാറുകളുടെ പരിപണനത്തിൽ പ്രധാനമായ ഒരു ഘടകമാണ് എൻജിൻ ഓയിൽ മാറ്റുക എന്നത്. കൃത്യമായ ഇടവേളകളിൽ എൻജിൻ ഓയിൽ മാറ്റികൊടുക്കേണ്ടതുണ്ട്. അതുപ്പോലെ തന്നെ വാഹനത്തിന്റെ എൻജിൻ ഓയിലിന്റെ അളവ് ഇടയ്ക്കിടെ പരിശോധിക്കുകയും കുറവുണ്ട് എങ്കിൽ ടോപ് അപ്പ് ചെയ്‌തു കൊടുക്കുകയും വേണം. എൻജിൻ ഓയിൽ മാറുമ്പോരും ടോപ്പ് അപ്പ് ചെയ്യുമൊരും ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്.
ഓരോ പല വിസ്കോസിറ്റിയിൽ ഉള്ള ഓയിലുകൾ ആണ് പല വാഹനങ്ങളിലും ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ നിങ്ങളുടെ വാഹനത്തിൽ ഉപയോഗിക്കേണ്ട അനുയോജ്യമായ ഗ്രേഡിൽ ഉള്ള എൻജിൻ ഓയിലിൽ തന്നെ ഉറപ്പുവരുത്തുക.

IGNORE SPEED BREAKER
—————
വാഹനങ്ങളുടെ വേഗം നിയന്ത്രിക്കുന്നതിനായി റോഡുകളിൽ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കാറുണ്ട്.പ്രധാന ഹൈവേകളിൽ ഓടിക്കുന്ന പല ഡ്രൈവർമാരും ചെയ്യുന്ന ഒരുകാര്യമാണ് ഇത്തരത്തിലുള്ള ഹംബുകൾ എത്തുമ്പോൾ വാഹനത്തിന്റെ വേഗം കുറക്കാതെ തന്നെ അതിനുമുകളിലൂടെ ചാടിച്ചുകൊണ്ട് പോകുന്നത്. എന്നാലിത് വളരെ തെറ്റായ ഒരു പ്രവർത്തിയാണ്. എങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ വാഹനത്തിന്റെ ടയറുകൾ, റിം, സസ്‌പെൻഷൻ തുടങ്ങി പല ഘടകങ്ങൾക്കും കേടുപാടുകൾ ഉണ്ടാക്കും.
അതോടൊപ്പം സ്പീഡ് ബ്രേക്കറിനു മുകളിലൂടെ വേഗത്തിൽ പോകുമ്പോൾ വാഹനത്തിന്റെ നിയന്ത്രണം നഷ്ട്ടമാകാനും വലിയ തരത്തിലുള്ള അപകടം സംഭവിക്കാനും സാധ്യത വളരെ കൂടുതലാണ്. വിശദമായി അറിയുവാൻ വിഡിയോ കാണാം. ഈ അറിവുകൾ നിങ്ങൾക്ക് ഉപകാരപ്രദമായി എന്ന് തോന്നുകയാണെങ്കിൽ ഷെയർ ചെയ്‌തു നിങ്ങളുടെ കൂട്ടുകാരിലേക്ക് കൂടെ എത്തിക്കു.